മുംബൈ: ഇസ്ലാമിക മൗലികവാദം ചർച്ച ചെയ്യുന്ന ദ് കേരള സ്റ്റോറിക്കെതിരെ കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ച് പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ, സിനിമ കാണാൻ ഏവരേയും ക്ഷണിച്ച് സംവിധായകൻ സുദീപ്തോ സെൻ. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നവരായിട്ടും സിനിമക്കെതിരെ എന്താണ് ഈ മുൻവിധിയെന്ന് സുദീപ്തോ ചോദിച്ചു.
പ്രിയപ്പെട്ട കേരളമേ, നിങ്ങൾ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നവരാണല്ലോ. വിദ്യാഭ്യാസം നമ്മളെ സഹിഷ്ണുതയല്ലേ പഠിപ്പിച്ചിരിക്കുന്നത്. ഇത്രവേഗം ഒരു മുൻവിധി എന്തിനാണ് എന്ന് സംവിധായകൻ ചോദിക്കുന്നു.
നിങ്ങൾ ഏതായാലും സിനിമ കാണൂ. നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ നമുക്ക് സംവദിക്കാം. ഈ സിനിമക്ക് വേണ്ടി ഞങ്ങൾ കേരളത്തിൽ മാത്രം ഏഴ് വർഷമാണ് പണിയെടുത്തത്. ഞങ്ങളും നിങ്ങളോടൊപ്പമാണ്. നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. സ്നേഹത്തോടെ, എന്ന് പറഞ്ഞാണ് സുദീപ്തോ സെന്നിന്റെ ട്വീറ്റ് അവസാനിക്കുന്നത്.
ദ് കേരള സ്റ്റോറിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ ചിത്രത്തിലെ നായിക ആദ ശർമ്മയും രംഗത്ത് വന്നിരുന്നു. ഇത്തരത്തിൽ പെൺകുട്ടികൾ കാണാതാകുന്നു എന്നത് ഭയാനകമാണ്. അതിനേക്കാൾ ഭയാനകമാണ് ആളുകൾ ഈ ചിത്രത്തെ പ്രൊപ്പഗാണ്ട എന്ന് വിളിക്കുന്നതും എണ്ണത്തിന്റെ പേര് പറഞ്ഞ് തർക്കിക്കുന്നതുമെന്നായിരുന്നു ആദ ശർമ്മയുടെ പ്രതികരണം.
മതപരിവർത്തനത്തിന്റെ ഇരകളായി ദുരിതമനുഭവിക്കുന്ന പലരെയും താൻ നേരിട്ട് കണ്ടു. അവരുടെ യാതനകൾ വിവരണാതീതമാണെന്നും ആദ ശർമ്മ കൂട്ടിച്ചേർത്തു. എണ്ണത്തിനല്ല, വസ്തുതക്കാണ് പ്രാധാന്യം. നാട്ടിൽ നിന്നും പെൺകുട്ടികളെ കാണാതാകുന്നു എന്നതും അവർ തീവ്രവാദ പ്രവർത്തനങ്ങളിൽ എത്തപ്പെടുന്നു എന്നതും വസ്തുതയാണെന്നും അവർ വ്യക്തമാക്കി
Discussion about this post