പുരി: ഹൗറ – പുരി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങി പുതിയ വന്ദേഭാരത്. ഇരുനഗരങ്ങൾക്കുമിടയിലുള്ള വന്ദേഭാരതിന്റെ ട്രയൽ റൺ പൂർത്തിയായി. പശ്ചിമ ബംഗാളിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ആണിത്. രാവിലെ 6.10ന് ഹൗറയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 12.35ഓടെ പുരിയിലെത്തി. ട്രെയിൻ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം എന്നാണെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.
അന്തിമ തിയതി പ്രഖ്യാപിച്ച ശേഷം വിവരം പുറത്ത് വിടുമെന്ന് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആദിത്യ ചൗധരി പറഞ്ഞു. ഹൗറയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്നതാണ് സംസ്ഥാനത്തിന് ലഭിച്ച ആദ്യത്തെ വന്ദേഭാരത്. കഴിഞ്ഞ ഡിസംബറിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്തത്. പുതിയ റൂട്ടിന്
നിലവിൽ രണ്ട് വ്യത്യസ്ത ടൈംടേബിളുകളാണ് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്ന് ഏറ്റവും അനുയോജ്യമായതിന് റെയിൽവേ അംഗീകാരം നൽകും.നിരക്ക് സംബന്ധിച്ചുള്ള വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്നാണ് സൂചന.
Discussion about this post