ബാങ്കോക്ക്: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ പ്രചാരണ പരിപാടികളുമായി ഓടിനടക്കുന്നവരാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ. ഓരോ വോട്ടും തങ്ങളുടേതാക്കി മാറ്റാനുള്ള പരിശ്രമത്തിലായിരിക്കും അവർ.
തായ്‌ലാൻഡിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടാണ്. അടുത്ത പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ് ജനങ്ങൾ. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കുടുംബത്തെ തേടി ശുഭവാർത്ത എത്തിയിരിക്കുകയാണ്. പ്രധാമന്ത്രി സ്ഥാനാർത്ഥിയായ പൈത്തോഹ്താൺ ഷിനാവാത്ര ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. തായ്‌ലാൻഡിലെ മുൻ പ്രധാനമന്ത്രിയും കോടീശ്വരനുമായ തക്‌സിൻ ഷിനാവാത്രയുടെ മകളായ പൈത്തോങ്താൺ, പ്രചാരണചൂടിനിടെയാണ് പ്രസവവാർഡിലേക്ക് പോയത്.
പ്രസവത്തിന്റെ അവസാന നിമിഷം വരെ പ്രചാരണ പരിപാടികളിൽ സജീവമായിരുന്ന അവർ, പ്രസവശേഷവും തിരികെ പ്രചാരണ പരിപാടികളിൽ സജീവമാകുകയാണെന്നാണ് റിപ്പോർട്ട്.
Discussion about this post