പൂനെ: രാജ്യത്തുടനീളം ചർച്ചയായ ദ കേരള സ്റ്റോറി കാണാൻ തിയേറ്ററിൽ പോകുന്നവർക്ക് സൗജന്യ ഓട്ടോ സേവനം നൽകുമെന്ന് ഡ്രൈവർ. പൂനെയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സാധുമഗർ.
തങ്ങൾക്ക് ചുറ്റുമുള്ള കെണികളെ കുറിച്ച് ബോധവാന്മാരാകാനും ജാഗ്രത പുലർത്താനും ഈ സിനിമ കാണാൻ ഹിന്ദു സ്ത്രീകൾ തയ്യറാവണമെന്ന് സാധുമഗർ പറയുന്നു. സിനിമ കാണാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ തിയേറ്ററുകളിൽ സൗജന്യമായി കൊണ്ടുവിടുമെന്ന് സാധു വാഗ്ദാനം ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട് സാധു തയ്യാറാക്കിയ പോസ്റ്ററാണിപ്പോൾ ചർച്ചയാവുന്നത്. തന്റെ ഓട്ടോറിക്ഷയുടെ സേവനം പ്രയോജനപ്പെടുത്തുന്ന ആദ്യ പത്ത് സ്ത്രീകൾക്ക് ഈ സിനിമ കാണാൻ പോകുന്നതിന് താൻ ടിക്കറ്റ് നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
”ഞാൻ ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലർ കണ്ടു. ‘ദി കശ്മീർ ഫയൽസ്’ ഇഷ്ടപ്പെട്ടതുപോലെ എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു. നിരവധി ഹിന്ദു സ്ത്രീകൾ ഈ ലൗ ജിഹാദിന് ഇരയായതിനാൽ സ്ത്രീകൾ സിനിമ കാണേണ്ടതാണെന്ന് തോന്നി. ഹിന്ദു സ്ത്രീകൾ കെണികളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് അവരെ ബോധവത്കരിക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് അവരെ ഈ സിനിമ കാണുന്നതിന് പ്രോത്സാഹിപ്പിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ ഈ ഓഫർ കൊണ്ടുവന്നതെന്ന് സാധു പറയുന്നു.
മെയ് 5 ന് ഞാൻ ആദ്യം ഈ സിനിമ കാണും. ലവ് ജിഹാദ് പ്രശ്നത്തെ ഈ സിനിമ ശരിയായി ചിത്രീകരിക്കുന്നുവെങ്കിൽ പിന്തുണയ്ക്കും. സിനിമയിൽ എന്തെങ്കിലും ഹിന്ദു വിരുദ്ധത ഉണ്ടെങ്കിലോ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ, ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതി ഈ സിനിമയാണെന്ന് ആളുകളോട് പറയും. അത് കാണരുതെന്ന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് സാധു പറഞ്ഞു.
Discussion about this post