ന്യൂഡൽഹി : രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരെ വധിച്ച് സുരക്ഷാ സേന. രാജസ്ഥാനിലെ മുനാബോ ജില്ലയിൽ നിന്ന് 10 കിലോമീറ്റർ മാറി ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലൂടെയുളള നുഴഞ്ഞുകയറ്റ ശ്രമമാണ് അതിർത്തി സുരക്ഷാ സേന തകർത്തത്.
കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിനിടെയാണ് സംഭവം നടന്നത്. അന്താരാഷ്ട്ര അതിർത്തിയിലൂടെ ചിലർ അനധികൃതമായി പ്രവേശിക്കുന്നത് ശ്രദ്ധയിപ്പെട്ട സുരക്ഷാ സേന നിരീക്ഷണം ആരംഭിച്ചു. പാകിസ്താനികളാണെന്ന് വ്യക്തമായതോടെ ഇവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഭീകരർ നുഴഞ്ഞുകയറ്റ ശ്രമം തുടരുകയായിരുന്നു. ഇതോടെയാണ് സുരക്ഷാ സേന വെടിയുതിർത്തത്.
പ്രദേശത്ത് നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരിൽ നിന്ന് ഹെറോയിനും പിടിച്ചെടുത്തു.
Discussion about this post