ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനി വിനായക ദാമോദർ സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലക്‌നൗ കോടതി. മഹാരാഷ്ട്രയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സവർക്കറെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം രാഹുൽ നടത്തിയത്.
അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച അപേക്ഷയിലാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അംബ്രീഷ് കുമാർ ശ്രീവാസ്തവ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. സവർക്കർ ഭീരുവാണെന്നാണ് രാഹുൽ പറഞ്ഞത്. ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ മാപ്പപേക്ഷ കത്തുകൾ എഴുതിയിരുന്നുവെന്നും ഭീരുവാണെന്നുമായിരുന്നു പരാമർശം.
Discussion about this post