തിരുവനന്തപുരം: പേരൂർക്കടയിൽ വിവാഹ സത്കാരത്തിനിടെ ഉണ്ടായ തർക്കത്തിനിടെ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞ കേസിൽ വരനേയും മൂന്ന് സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻഭവനിൽ വിജിൻ(24), പോത്തൻകോട് പെരുതല അവനീഷ് ഭവനിൽ ആകാശ് (22),ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകണി വീട്ടിൽ വിനീത് (28), ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകണി വീട്ടിൽ വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജിത ഭനിൽ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിൽ ഇവരുടെ സുഹൃത്തുക്കളായ രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവർ ഒളിവിലാണ്. പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗർ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരാകുന്നത്. വൈകിട്ട് വധുവിന്റെ വീട്ടുകാർ നടത്തിയ വിവാഹ സത്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളും തമ്മിൽ കയ്യാങ്കളി നടന്നിരുന്നു. ഇതിൽ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിൻ പോത്തൻകോട് നിന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം പടക്കം എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post