തൃശ്ശൂർ:കുന്ദംകുളത്ത് ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്‌മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം.
ന്യുമോണിയ ബാധിതയായിരുന്നു ഫെമിന. ഇന്നലെ രാത്രിയോടെ ഫെമിനയ്ക്ക് കടുത്ത ശ്വാസ തടസ്സം നേരിട്ടു. ഇതേ തുടർന്ന് ആബംലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ചൊവ്വന്നൂർ എസ്ബിഐ ബാങ്കിന് സമീപം നിയന്ത്രണംവിട്ട് ആംബുലൻസ് മറയുകയായിരുന്നു.
ഡ്രൈവർ ഉൾപ്പെടെ ആറ് പേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മൂന്ന് പേർക്ക് സാരമായ പരിക്കുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അൽ അമീൻ എന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
Discussion about this post