ചെന്നൈ: തിയേറ്ററുകൾ കീഴടക്കിയ മണിരത്‌നം ചിത്രം പൊന്നിയിൽ സെൽവൻ 2 ലെ ഗാനത്തിനെതിരെ ഗുരുതര ആരോപണവുമായി ഗായകൻ. എആർ റഹ്‌മാൻ സംഗീതസംവിധാനം ചെയ്ത വീര രാജ വീര എന്ന ഗാനത്തിനെതിരെ ധ്രുപദ് ഗായകൻ ഉസ്താദ് വാസിഫുദ്ദീൻ ദാഗറാണ് രംഗത്തെത്തിയിരിക്കുന്നത്.
ദാഗർ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ഉസ്താദ് സഹീറുദ്ദീനും ഫയാസുദ്ദീൻ ദാഗറും ചേർന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ ശൈലിയിലാണ് ചിത്രത്തിലെ ഗാനവും ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. കോംമ്പോസിഷൻ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീൻ ദാഗറാണെന്നും ഇയാൾ വാദിക്കുന്നു.
ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിൻറെ നിർമാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആർ റഹ്‌മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നെന്ന് വാസിഫുദ്ദൻ പറഞ്ഞു.
എന്നാൽ ആരോപണം നിഷേധിച്ച മദ്രാസ് ടാക്കീസ് രംഗത്തെത്തി. 13ാം നൂറ്റാണ്ടിൽ നാരാണയ പണ്ഡിതാചാര്യൻ ചെയ്ത കോംമ്പോസിഷനാണ് ഇതെന്നും അവർ വ്യക്തമാക്കി.
Discussion about this post