ലക്‌നൗ: മകനെ കുത്തിക്കൊന്്‌ന് പിതാവ്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ 45 കാരനായ പ്രതി ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ മുഹമ്മദ് ഗുൽഹാമിന്(25) മാതാവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം.
മാർച്ച് 5 നാണ് കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയോട് തന്നോടൊപ്പം താമസിക്കാൻ ഷാഹിദ് ആവശ്യപ്പെട്ടു. എന്നാൽ ഗാർഹികപീഡനം ഭയന്ന് ഭാര്യ, മകനോടൊപ്പം പോയി. തുടർന്ന് സംഭവദിവസം മകനോട് അമ്മയുമായി അകന്ന് നിൽക്കാൻ ആവശ്യപ്പെട്ടു. മകൻ ഇത് ചെവിക്കൊണ്ടില്ല. തുടർന്ന് ഷാഹിദ് മകനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു.
ഭർത്താവ് ഷാഹിദും മകനും തമ്മിൽ എന്തോ തർക്കം ഉണ്ടായെന്നും ഷാഹിദ് ഗൾഫിനെ സാരമായി പരിക്കേൽപ്പിക്കുകയും തുടർന്ന് മരിക്കുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചു. യുവതിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. മകനെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ ഒടുവിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post