കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ ന്യുമോണിയയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ബംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും ചാണ്ടി ഉമ്മൻ തന്റെ കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 6ന് ഉമ്മൻ ചാണ്ടിയെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നും ന്യുമോണിയ ചികിത്സയ്ക്ക് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റിയത്.












