കൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് കേസില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ ഗതാഗതമന്ത്രി മദന്‍ മിത്ര രാജി വെച്ചു. കല്‍ക്കട്ട ഹൈക്കോടതിയല്‍ സിബി.ഐ മന് മിത്രയുടെ ജാമ്യം റദ്ദാക്കാണമെന്ന് വാദിച്ചത് പിറകെയാണ് രാജി.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് രാജി സ്വീകരിച്ചു. ഗവര്‍ണറും രാജി അഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് മദന്‍ മിത്ര സി.ബി.ഐ പിടിയിലാവുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
Discussion about this post