ലക്നൗ : നിസ്കാരം നടത്താത്തതിന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം. മുഹമ്മദ് ഷാജബ് എന്നയാളാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഭാര്യ സമയത്ത് പ്രാർത്ഥിച്ചില്ല എന്നാരോപിച്ചാണ് കൊലപാതകം. അരിവാൾ ഉപയോഗിച്ച് കണ്ണിലും കഴുത്തിലുമായി 20 ലേറെ തവണ കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് യുവതിയുടെ കണ്ണുകൾ ഇയാൾ ചൂഴ്ന്നെടുത്തു.
2018 ലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. അമിതമായ വിശ്വാസമാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്താൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം.









