പനജി : ഗോവയിൽ രണ്ട് മുനിസിപ്പൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ. സങ്കോലിം, പോണ്ട എന്നീ മുനിസിപ്പൽ കൗൺസിലുകളിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി കോൺഗ്രസിനെ തറപറ്റിച്ചത്.
സങ്കോലിമിൽ ആകെയുള്ള 12 സീറ്റുകളിൽ 11 ഉം ബിജെപി വിജയിച്ചു. ഒരു സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. കോൺഗ്രസിന്റെ നിയന്ത്രണത്തിലിരുന്ന മുനിസിപ്പൽ കൗൺസിലായിരുന്നു സങ്കോലിം. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മണ്ഡലത്തിലുൾപ്പെട്ടതാണ് സങ്കോലിം. പോണ്ട മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 15 സീറ്റുകളിൽ 11 ഉം ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികൾ വിജയിച്ചു.
ബിജെപി പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിൽ കലാശിച്ചതെന്ന് ഗോവ സംസ്ഥാന പ്രസിഡന്റ് സദാനന്ദ് താനവാഡെ പറഞ്ഞു. ബിജെപിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post