ശ്രീനഗർ: ജമ്മു കശ്മീരിൽ മഞ്ഞു വീഴ്ചയ്ക്ക് സാദ്ധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബരാമുള്ളയിലാണ് മഞ്ഞു വീഴ്ചയ്ക്ക് സാദ്ധ്യതയുള്ളത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ മഞ്ഞു വീഴ്ചയുണ്ടാകുമെന്നാമ് മുന്നറിയിപ്പ്. ശക്തി കുറഞ്ഞ മഞ്ഞ് വീഴ്ചയാകും അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ജനങ്ങൾ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദ്ദേശപ്രകാരം ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം എന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം നേപ്പാളിലുണ്ടായ മഞ്ഞു വീഴ്ചയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കർനാലി പ്രവിശ്യയിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിലാണ് മൂന്ന് പേർ മരിച്ചത്. ഹിമാലൻ വയാഗ്ര ശേഖരിക്കാൻ പോയതായിരുന്നു മൂന്നംഗ സംഘം ഇതിനിടെയായിരുന്നു അപകടം ഉണ്ടാത്.
Discussion about this post