ന്യൂഡൽഹി : ദ കേരള സ്റ്റോറി എന്ന സിനിമയുടെ നിർമ്മാതാവിന് നേരെ കൊലവിളിയുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎ ജിതേന്ദ്ര അവ്ഹാദ്. ചിത്രത്തിന്റെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം എന്നാണ് ജിതേന്ദ്ര അവ്ഹാദ് പറഞ്ഞത്.
”കേരള സ്റ്റോറി എന്ന പേരിൽ പുറത്തിറക്കിയ സിനിമ സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപകീർത്തിപ്പെടുത്തുകയാണ് ചെയ്തത്. മൂന്ന് പേരുടെ കണക്ക് 32,000 ആയി കണക്കാക്കുന്നു. ഈ സാങ്കൽപ്പിക സിനിമ നിർമ്മിച്ചയാളെ പരസ്യമായി തൂക്കിക്കൊല്ലണം,” എൻസിപി നേതാവ് പറഞ്ഞു.
പെൺകുട്ടികളെ കബളിപ്പിച്ച് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുന്ന ചിത്രം രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സുധിപ്‌തോ സെൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിലൂടെ വ്യാജ പ്രചാരണമാണ് നടത്തുന്നത് എന്നും ഇത് നിരോധിക്കണമെന്നുമുള്ള ആവശ്യവുമായി ഇടത് സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ കേരള ഹൈക്കോടതി അത് നിരസിച്ചു.
ബംഗാളിൽ സിനിമ നിരോച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിനിമയുടെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി അണിയറപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു.
Discussion about this post