തൃശൂർ : ഒറീസ സ്വദേശിനിയായ യുവതി ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ. തൃശൂരിലെ അൽഅമൻ റെസിഡൻസി ലോഡ്ജിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
യുവതിക്കൊപ്പം ഉണ്ടായിരുന്ന ഝാർഖണ്ഡ് സ്വദേശിയെ കാണാനില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം. ഇന്നലെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












