പാരിസ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ഹമീദ് അബു ഔദ് കഴിഞ്ഞ ദിവസത്തെ പൊലീസ് റെയ്ഡില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാരിസ് പ്രോസിക്യൂട്ടര്‍ ഫ്രാങ്സ്വ മോളന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.
ചര്‍മ പരിശോധനയിലൂടെയാണ് അബു ഔദിനെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ റെയ്ഡ് നടന്ന സെന്റ് ഡെനിസിലെ അപാര്ട്മെന്റിലാണ് ഇയാളുടെ മൃതദേഹം കണ്ടത്തെിയത്. ചോര്‍ത്തിയ ഫോണ്‍ കോളുകളില്‍നിന്നും മറ്റ് രഹസ്യ വിവരങ്ങളില്‍നിന്നുമാണ് അബു ഔദ് അപാര്ട്മെന്റിലുള്ളതായി സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാരിസിലെ വ്യാപാരകേന്ദ്രമായ ലാ ഡിഫന്‍സ് ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്ന സംഘം റെയ്ഡില്‍ പിടിയിലായിരുന്നു. റെയ്ഡില്‍ എട്ടുപേരാണ് അറസ്റ്റിലായത്. വനിതാ ചാവേറുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
അബു ഔദിന്റെ ബന്ധു ഹസ്ന അയ്ത്ബൗലാഷെനാണ് കൊല്ലപ്പെട്ട വനിതയെന്നാണ് റിപ്പോര്‍ട്ട്. അവര്‍ മരിക്കുന്നതിനുമുമ്പ് പൊലീസുമായി നടത്തിയ സംഭാഷണം റെക്കോഡ് ചെയ്തിട്ടണ്ട്. നിങ്ങളുടെ കൂട്ടുകാരന് എവിടെയാണ് എന്ന ചോദ്യത്തിന് അവന് എന്റെ കൂട്ടുകാരനല്ല എന്നവര്‍ മറുപടി നല്‍കുന്നുണ്ട്.
27 വയസ്സ് പിന്നിട്ട അബൂ ഔദ് ജനിച്ചത് ബെല്‍ജിയത്തിലാണ്. വളര്‍ന്നത് തലസ്ഥാന നഗരിയായ ബ്രസല്‍സിലെ പ്രാന്തപ്രദേശമായ മൊളെന്‍ബീകിലും. ഭീകരാക്രമണത്തിെന്റ സൂത്രധാരന്മാര് ഇവിടെനിന്നുള്ളവരാണെന്നറിഞ്ഞ് പൊലീസ് തിരച്ചിലുകളുടെ പരമ്പരതന്നെ ഇവിടെ നടത്തിയിരുന്നു. മൊളന്‍ബീകിലെ എക്സ്ക്ളൂസിവ് കാത്തലിക് സ്കൂളിലായിരുന്നു അബൂ ഔദിെന്റ പ്രാഥമിക പഠനം.
സ്കൂളില്‍നിന്ന് പുറത്താക്കിയതിനു ശേഷമാണ് ഔദ് മയക്കുമരുന്നിന്റെയും പിടിച്ചുപറിയുടെയും ലോകത്തത്തെിയത്. ഇസ്ലാമിക മൂല്യങ്ങളെക്കാള്‍ ഇത്തരം കുറ്റകൃത്യങ്ങളോടായിരുന്നു അബൂ ഔദിന് കുട്ടിക്കാലം മുതല്‍ താല്പര്യമെന്ന് കുടുംബം പറയുന്നു. 2014ല്‍ 13 വയസ്സുള്ള സഹോദരന് യൂനുസിനെയും കൊണ്ട് സിറിയയിലേക്ക് പോയ വാര്‍ത്ത നടുക്കത്തോടെയാണ് കുടുംബമറിഞ്ഞത്.
ഐ.എസ് തന്നെയായിരുന്നു അബൂ ഔദിന്റെയും ലക്ഷ്യം. സഹോദരനെ കൂടാതെ നൂറുകണക്കിന് ചെറുപ്പക്കാരെ ഐ.എസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. മതവിശ്വാസത്തെക്കാള്‍ കണക്കില്ലാത്ത അക്രമവും അധികാരത്തോടുള്ള ആര്‍ത്തിയുമായിരുന്നു അബൂ ഔദിനെ ഐ.എസിലേക്ക് ആകര്‍ഷിച്ചത്. തന്റെ സഹോദരങ്ങള്‍ ഒരിക്കല്‍പോലും പള്ളിയില്‍ പോകുന്നത് കണ്ടിട്ടില്ളെന്ന് സഹോദരി യാസ്മിന ന്യൂയോര്‍ക് ടൈംസിന് നല്കിയ അഭിമുഖത്തിനിടെ സൂചിപ്പിച്ചിരുന്നു
അതേസമയം, ഫ്രാന്‍സില്‍ രാസായുധ ആക്രമണം നടത്താന്‍ ഐസിസ് ഭീകരര്‍ക്ക് പദ്ധതിയുള്ളതായി ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് പറഞ്ഞു. ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ നീട്ടുന്നതിനുള്ള ബില്ലിന് ഇന്നലെ കീഴ്സഭ അംഗീകാരം നല്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേര് അറസ്റ്റിലായിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ അബൂ ഔദ് ഐ.എസിന്റെ ഇംഗ്ളീഷ് വാരിക ദബീഖിന് അഭിമുഖം നല്‍കിയിരുന്നു. ബെല്‍ജിയത്തിലേക്ക് പോയെന്നും മുസ്ലിംകള്ക്കെതിരെ യുദ്ധംചെയ്യുന്നവരെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Discussion about this post