ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ഇന്തൊനേഷ്യയിലെ ക്വാലനാമു വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടു. വിമാനത്തിന്റെ കാബിനിൽ നിന്ന് പുകയുടെ ഗന്ധം വന്നതിന് പിന്നാലെയാണ് വിമാനം വഴിതിരിച്ച് വിട്ടത്. ജീവനക്കാരാണ് വിമാനത്തിനുള്ളിലെ അസ്വാഭാവിക ഗന്ധം ആദ്യം ശ്രദ്ധിക്കുന്നത്. പിന്നാലെ ഇന്തൊനേഷ്യയിലെ വിമാനത്താവളുമായി ബന്ധപ്പെടുകയും, നടപടിക്രമങ്ങൾ പാലിച്ച് അടിയന്തരമായി നിലത്തിറക്കുകയുമായിരുന്നു.
പ്രാഥമിക പരിശോധനയിൽ പ്രശ്‌നങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. വിമാനം ഇപ്പോഴും ക്വാലനാമുവിൽ തന്നെ തുടരുകയാണ്, യാത്രക്കാർക്ക് ഇൻഡിഗോ കമ്പനിയുടെ നേതൃത്വത്തിൽ പ്രദേശത്ത് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകാൻ ഇൻഡിഗോയുടെ മറ്റൊരു വിമാനം ക്വാലാനാമുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Discussion about this post