തിരുവനന്തപുരം: ഭിന്നശേഷിത്വം ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് നൽകാൻ തീരുമാനം. ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, മാനസിക വളർച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളിൽ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് നൽകും.
ഒരു മാസത്തെ ജോലി സമയത്തിൽ 16 മണിക്കൂർ കൂടി ഇളവ് കിട്ടും. നിലവിലെ ഇളവുകളുടെ പുറമേയാണിത്.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കുന്നതിന് നാഗ്പൂരിൽ എത്തി അവിടെ വെച്ച് അസുഖം ബാധിച്ച് മരിച്ച ആലപ്പുഴ അമ്പലപ്പുഴയിലെ നിദാ ഫാത്തിമയുടെ കുടുംബത്തിന് ധനസഹായം നൽകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനമായത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കണക്കിലെടുത്താണ് തീരുമാനം.
Discussion about this post