തിരുവനന്തപുരം ;രാത്രി പത്ത് മണിക്കാണ് വൈദ്യപരിശോധന പൂർത്തിയാക്കി സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. ഇയാളെ പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായിരുന്നില്ല. എങ്കിലും അവസാന നിമിഷം സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് വൈദ്യ പരിശോധന പൂർത്തിയാക്കിയത്.
പ്രതിയ്ക്ക് ഷുഗറിൻറെ അളവ് കുറവാണെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജയിലിൽ ബ്രഡും മരുന്നും നൽകി, ഒറ്റയ്ക്കാണ് പ്രതിയെ സെല്ലിലിട്ടത്. ആരോ കൊല്ലാൻ ശ്രമിക്കുന്നേ’ എന്നു രാത്രിയിൽ ഇടയ്ക്കിടെ സന്ദീപ് വിളിച്ച് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. ലഹരി ഉപയോഗിച്ചതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മാറിയ ശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കുമെന്നാമണ് സൂചന.
ഇയാളുടെ പെരുമാറ്റത്തിൽ ജയിൽ അധികൃതർക്ക് സംശയമുണ്ട്. ഡോക്ടറെ കുത്തിയത് ഓർമയുണ്ടെന്നാണ് ചോദ്യത്തിന് മറുപടിയായി സന്ദീപ് പറഞ്ഞത്. ആരോ തന്നെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്ന തോന്നലിലാണ് അങ്ങനെ ചെയ്തതെന്നാണ് സന്ദീപിൻറെ മറുപടി. പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് സന്ദീപിനെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. സിസിടിവി സഹായത്തോടെ ഇയാളെ പൂർണ്ണസയമം നിരീക്ഷിച്ചു വരികയാണ് പോലീസ്.
Discussion about this post