ചെന്നൈ: തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതം സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് സംവിധായകൻ എസ്.എസ് രാജമൗലി. യഥാർത്ഥ കഥയോട് പൂർണമായും നീതി പുലർത്തിയാവും മഹാഭാരതം നിർമ്മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 10 ഭാഗങ്ങളുള്ള സിനിമയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരക്കഥ എഴുതി പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കാസ്റ്റിങ്ങിനെ കുറിച്ചു ചിന്തിക്കുകയുള്ളൂ. രാജ്യത്ത് നിലവിൽ ലഭ്യമായ ‘മഹാഭാരത’ത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാൻ എനിക്ക് ഒരു വർഷമെങ്കിലും വേണ്ടിവരും. എന്റെ ജീവിതത്തിന്റെ ലക്ഷ്യമാണ് ഇങ്ങനെയൊരു ചിത്രം. അതിനായി ഇനിയും സഞ്ചരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ ചെയ്യുന്ന ഓരോ സിനിമയും ആത്യന്തികമായി മഹാഭാരതം നിർമ്മിക്കാൻ വേണ്ടിയുള്ള എന്റെ പഠനത്തിന്റെ ഭാഗമാണെന്ന് ആണ് എനിക്ക് തോന്നുന്നത്, അതിനാൽ അതാണ് എന്റെ സ്വപ്നം എന്ന് കരുതുന്നു, ഓരോ ചുവടും അതിലേക്കാണ് ഞാൻ പോകുന്നത്’ എന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post