ആലപ്പുഴ: പാർട്ടി പ്രവർത്തകയോട് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ സിപിഎം ഏരിയാ കമ്മറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്തു. കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗം ജേക്കബ് തര്യനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തിന് പിന്നാലെയാണ് പാർട്ടിയുടെ തിരക്കിട്ട നടപടി.
വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ എത്തി മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമായിരുന്നു കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആറന്മുള പോലീസ് കേസെടുത്തത്. ഐ.പി.സി. 164 പ്രകാരം മൊഴി കേൾക്കുന്നതിന് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ പോലീസ് അപേക്ഷ നൽകി.
പാർട്ടിതല അന്വേഷണം നീണ്ടുപോയതിനാൽ സ്ത്രീ ആറന്മുള പോലീസിൽ പരാതി നൽകുകയായിരുന്നു.












