ജയ്പൂർ: രാജസ്ഥാനിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്‌റ്റോറിയെ പ്രകീർത്തിച്ച ദളിത് യുവാവിന് വധ ഭീഷണി. ജോധ്പൂർ സ്വദേശിയായ അഭിഷേക് സർഗാരയ്ക്കാണ് മതതീവ്രവാദികളിൽ നിന്നും ഭീഷണി ഉയരുന്നത്. സംഭവത്തിൽ അഭിഷേക് പോലീസിൽ പരാതി നൽകി.
സമൂഹമാദ്ധ്യമത്തിൽ സിനിമയെ പ്രകീർത്തിച്ച് ചില സന്ദേശങ്ങൾ അഭിഷേക് പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മതതീവ്രവാദികൾ ഭീഷണിയുമായി രംഗത്ത് എത്തിയത്. കഴുത്ത് അറുത്തു കൊലപ്പെടുത്തുമെന്നാണ് മതതീവ്രവാദികളുടെ ഭീഷണിയെന്ന് അഭിഷേക് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
നാനാ ഭാഗത്ത് നിന്നും വൻ സ്വീകാര്യ ലഭിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം അഭിഷേക് ദി കേരള സ്‌റ്റോറി കണ്ടിരുന്നു. ഈ സിനിമ വലിയ ഇഷ്ടമാകുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു സിനിമയെ പ്രകീർത്തിച്ച് സന്ദേശം പങ്കുവച്ചത്. എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും യുവാവ് അഭിപ്രായപ്പെട്ടിരുന്നു. ഇത് കണ്ട അഭിഷേകിന്റെ രണ്ട് സുഹൃത്തുൾ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം അഭിഷേക് അവിടെയെത്തി. പോസ്റ്റ് നീക്കണമെന്ന് സുഹൃത്തുക്കൾ അഭിഷേകിനെ ഭീഷണിപ്പെടുത്തി. എന്നാൽ ഇല്ലെന്ന് അഭിഷേക് തറപ്പിച്ച് പറയുകയായിരുന്നു.
തുടർന്ന് വീട്ടിലേക്ക് പോകാൻ നേരം കൂടുതൽ പേരം ഒരു സംഘം അഭിഷേകിനെ വളയുകയായിരുന്നു. യുവാവിന് നേരെ കാഫിറെന്ന് വിളിച്ച് പാഞ്ഞടുത്ത സംഘം തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഘം മർദ്ദിച്ചെന്നും യുവാവ് പറഞ്ഞു. വീടെത്തിയ ശേഷം ഫോണിലേക്കും നിരവധി ഭീഷണി സന്ദേശങ്ങൾ എത്തി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post