ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനവുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുതിയ സർക്കുലർ പുറപ്പെടുവിച്ചു, അഞ്ച് കോടിയിലധികം വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾ ഓഗസ്റ്റ് 1 മുതൽ ഇ-ഇൻവോയ്സ് ഹാജരാക്കണമെന്നതാണ് സർക്കുലറിലെ പ്രധാന നിർദ്ദേശം.
5 കോടി രൂപയ്ക്ക് മുകളിലുള്ള B2B ഇടപാട് മൂല്യമുള്ള കമ്പനികൾ ഒരു ഇലക്ട്രോണിക് അല്ലെങ്കിൽ ഇ-ഇൻവോയ്‌സ് ഹാജരാക്കണം. 500 കോടിയിലധികം വിറ്റുവരവുള്ള വൻകിട കമ്പനികൾക്കായി ഇ-ഇൻവോയ്‌സിംഗ് 2020 മുതൽ തന്നെ നടപ്പിലാക്കിയിരുന്നു. 3 വർഷത്തിനുള്ളിലാണ് ഇതിൻറെ പരിധി 5 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നത്.
2020 ഒക്ടോബർ 1 മുതൽ 500 കോടിയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കമ്പനികൾക്കും തുടർന്ന് ജനുവരി 1 മുതൽ 100 കോടിയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കമ്പനികൾക്കും ജിഎസ്ടി നിയമപ്രകാരം ബിസിനസ് ടു ബിസിനസ്സ് (B2B) ഇടപാടുകൾക്കുള്ള ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാക്കിയിരുന്നു. 2022 ഏപ്രിൽ 1 മുതൽ 20 കോടി വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്കും, 2022 ഒക്ടോബർ 1 മുതൽ പരിധി 10 കോടിയിലേക്കും എത്തി നിന്നു.
ജിഎസ്ടി റിട്ടേണുകൾക്കായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് & കസ്റ്റംസ് (CBIC) സെൻട്രൽ ടാക്സ് ഓഫീസർമാർക്കായി ഓട്ടോമേറ്റഡ് റിട്ടേൺ സ്ക്രൂട്ടിനി മൊഡ്യൂൾ പുറത്തിറക്കിയിരുന്നു. ജിഎസ്ടി റിട്ടേണുകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഒരു ഓട്ടോമേറ്റഡ് റിട്ടേൺ സ്ക്രൂട്ടിനി മൊഡ്യൂൾ എത്രയും വേഗം പുറത്തിറക്കാൻ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശം നൽകിയിരുന്നു.ഇതേ തുടർന്നാണ് നടപടി. . ഈ മൊഡ്യൂൾ ഉദ്യോഗസ്ഥരെ സൂക്ഷ്മപരിശോധന നടത്താൻ പ്രാപ്തരാക്കും.
മൊഡ്യൂളിൽ, റിട്ടേണുമായി ബന്ധപ്പെട്ട തെറ്റുകളും പൊരുത്തക്കേടുകളും ടാക്സ് ഓഫീസർമാർക്കാം പ്രദർശിപ്പിക്കാം. ഫോം ASMT-10-ന് കീഴിൽ ശ്രദ്ധയിൽപ്പെട്ട പൊരുത്തക്കേടുകളുടെ ആശയവിനിമയത്തിനും, ഫോം ASMT-11-ൽ നികുതിദായകന്റെ മറുപടിയുടെ രസീതിനും, സ്വീകാര്യമായ ഒരു ഓർഡർ ഇഷ്യൂ ചെയ്യുന്ന രൂപത്തിൽ തുടർന്നുള്ള നടപടികൾക്കും ഇത് സഹായകമാകും.
Discussion about this post