കശ്മീർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖ വഴി നുഴഞ്ഞ് കയറാനുള്ള പാക് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ബാരാമുള്ള ജില്ലയിലെ ഉറി മേഖലയിലാണ് ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് അതീവ ജാഗ്രത പുലർത്തി നിലയുറപ്പിച്ചിരുന്ന സൈന്യം അതിർത്തി വഴി ഭീകരർ നുഴഞ്ഞ് കയറാൻ ശ്രമിച്ചതോടെ വെടിയുതിർക്കുകയായിരുന്നു.
വെടിയുതിർത്തതിന് പിന്നാലെ ഭീകരർ തൊട്ടടുത്തുള്ള കാടിനുള്ളിലേക്ക് ഓടിമറയുകയും ചെയ്തു. ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സൈന്യം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കർശന നിരീക്ഷണമാണ് സൈന്യം നടത്തുന്നത്.
അതേസമയം സൈന്യം നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രദേശത്തേക്ക് ഒരു ഡ്രോണും പാകിസ്താന്റെ ഭാഗത്ത് നിന്ന് കടന്നു വന്നു. സൈനികർ ഇതിന് നേരെ വെടിയുതിർത്തതോടെ ഡ്രോൺ പാക് ഭാഗത്തേക്ക് തന്നെ തിരികെ പോവുകയും ചെയ്തു. നുഴഞ്ഞുകയറ്റശ്രമത്തിന്റെ ബാക്കിയായാണ് ഡ്രോൺ സാന്നിദ്ധ്യം മേഖലയിൽ കണ്ടെത്തിയതെന്ന് സൈന്യം വ്യക്തമാക്കി.
Discussion about this post