മുംബൈ : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലാണ് സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ശുചീകരണ തൊഴിലാളി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സോൻപേട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ബൗച്ച ടണ്ടയിലാണ് സംഭവം നടന്നത്. ആറ് ശുചീകരണ തൊഴിലാളികളാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയത്. ശുചീകരണത്തിനിടെ ഇവർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ട് കുഴഞ്ഞു വീണു. ഇതോടെ ആറ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അഞ്ച് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Discussion about this post