രാഹുല്‍ പശുപാലന് തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് വെണ്വാണിഭക്കേസില് അറസ്റ്റിലായ രാഹുലിന്റെ പിതാവ് പശുപാലന്. മകന് ഉപദ്രവം മൂലം നാട് വിട്ട് പോവേണ്ടി വന്നു. ഉപദ്രവത്തെ ഭയന്ന് പിന്നീട് വീട്ടില്‍ പോയില്ലെന്നും പശുപാലന് പറഞ്ഞു.
ഗള്‍ഫില്‍ ജോലി ചെയ്ത 19 ലക്ഷം രൂപ ചിലവാക്കിയാണ് മകനെ എഞ്ചിനീയറിംഗിന് പഠിപ്പിച്ചത്. പഠനത്തിനിടെ രാഹുല്‍ രശ്മിയുമായി പരിചയപ്പെട്ടു. പിന്നീട് വിവാഹം കഴിച്ചു. അന്ന് മുതല്‍ പ്രശ്നം തുടങ്ങി. നാട്ട് നടപ്പിന് യോജിക്കാത്ത വിധമായിരുന്നു ഇരുവരുടേയും ജീവിതം. ഇത് ചോദ്യം ചെയ്തത് പ്രശ്നമായി. പിന്നീട് വഴക്ക് രൂക്ഷമായപ്പോള്‍ നാട് വിട്ട് പോവേണ്ടി വന്നു.
ഒരു മോഡലിനെ ജയിലില്‍ നിന്നറക്കാനെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങി. മകളുടെ വിവാഹത്തിനായി വച്ച പണമായിരുന്നു അത്. പിന്നീട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. നല്കാതിരുന്നപ്പോള് വീടിന്റെ ജനല്‍ തകര്‍ത്തു-പശുപാലന് പറയുന്നു.
കൊല്ലത്ത് ഇപ്പോള്‍ മേസ്തിരി പണി ചെയ്താണ് പശുപാലന് കഴിയുന്നത്.
https://www.youtube.com/watch?v=6cyZRXZAo6U&feature=youtu.be
Discussion about this post