ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്തനാഗിലെ ആന്ദ് വാൻ സാഗം മേഖലയിലാണ് സംഭവം. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇന്നലെ ജമ്മു കശ്മീരിലെ ഉറി മേഖലയിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ബാരമുല്ല ജില്ലയിലെ ഉറി മേഖലയിൽ പുലർച്ചെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. സൈന്യത്തിന്റെ നിരീക്ഷക സംഘമാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. ഇരു വിഭാഗവും തമ്മിൽ വെടിവെപ്പുണ്ടായി. പാകിസ്താൻ ഇന്ത്യയിലേക്ക് ഡ്രോൺ അയക്കുകയും ഇന്ത്യൻ സൈന്യം അതിനു നേരെ വെടിവെക്കുകയും ചെയ്തു. ഇതോടെ ഡ്രോണിനെ പിൻവലിക്കുകയായിരുന്നു.
Discussion about this post