Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ആര്‍ത്തവ ചക്രം സ്ത്രീകളുടെ ഉറക്കത്തെയും സ്വപ്‌നത്തെയും വരെ സ്വാധീനിക്കും

ആര്‍ത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രത്യുല്‍പ്പാദന ഹോര്‍മോണുകള്‍ ഉറക്കത്തെയും സ്വപ്‌നത്തെയും ബാധിക്കും

by Brave India Desk
May 14, 2023, 03:39 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

മെലാടോണിന്‍ എന്ന ഹോര്‍മോണാണ് ഉറക്കത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നതെന്ന് മിക്കവര്‍ക്കും അറിയാം. പക്ഷേ മെലാടോണിന്‍ മാത്രമല്ല പ്രത്യുല്‍പ്പാദന ഹോര്‍മോണുകളായ ഈസ്ട്രജനും പ്രൊജസ്റ്റോസ്റ്റിറോണും ഉള്‍പ്പടെമറ്റുചില ഹോര്‍മോണുകളും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. ചിലപ്പോള്‍ സ്വപ്‌നങ്ങളെ വരെ സ്വാധീനിക്കാന്‍ ഈ പ്രത്യുല്‍പ്പാദന ഹോര്‍മോണുകള്‍ക്ക് കഴിയും. ആര്‍ത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉറക്കത്തിലും സ്്വപ്‌നം കാണുന്നതിലുമെല്ലാം വ്യത്യാസം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആര്‍ത്തവ ചക്രവും ഉറക്കവും സ്വപ്‌നവും തമ്മില്‍ എന്തുബന്ധം

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട് എന്നറിയാമല്ലോ. നോണ്‍ റാപ്പിഡ് ഐ മൂവ്‌മെന്റ് (എന്‍ആര്‍ഇഎം), റാപ്പിഡ് ഐ മൂവ്‌മെന്റ് (ആര്‍ഇഎം) എന്നിങ്ങനെ. ആര്‍ഇഎം ഉറക്കത്തിലാണ് ആളുകള്‍ സ്വപ്‌നം കാണുന്നത്. ഒരു വ്യക്തി ഉറങ്ങി 90 മിനിട്ടിനുള്ളിലാണ് ആര്‍ഇഎം ഉറക്കം ആരംഭിക്കുന്നത്. എന്‍ആര്‍ഇഎം ഉറക്കത്തിന് നാല് ഘട്ടങ്ങളുണ്ട്. പെട്ടെന്ന് ഉണരാവുന്ന മയക്കം, ഇടയില്‍ വരുന്ന അതിഗാഢ നിദ്ര, പിന്നെ ആര്‍ഇഎം ഉറക്കത്തിന് മുമ്പുള്ള ഗാഢനിദ്രയുടെ രണ്ട് ഘട്ടങ്ങള്‍ എന്നിങ്ങനെ. ഗാഢനിദ്രയാണ് യഥാര്‍ത്ഥത്തില്‍ ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നത്. ഈ സമയത്ത് ശരീരവും തലച്ചോറും ക്ഷീണമകറ്റി പൂര്‍വ്വനിലയിലേക്ക് തിരിച്ചെത്തുന്നു.

ഈസ്ട്രജനും പ്രൊജസ്റ്റോസ്റ്റിറോണിനും ആളുകള്‍ എത്രസമയം ആര്‍ഇഎം, എന്‍ആര്‍ഇഎം ഉറക്കത്തിന് വേണ്ടി സമയം ചെലവഴിക്കണം, സ്വപ്‌നത്തിനിടയില്‍ ഉണരണോ എന്നതിനെയൊക്കെ സ്വാധീനിക്കാനാകും. നമ്മുടെ തലച്ചോറിലെ ഉറക്കത്തെ നിയന്ത്രിക്കുന്ന മേഖലയില്‍ ധാരാളം ഈസ്ട്രജന്‍, പ്രൊജസ്റ്റോസ്റ്റിറോണ്‍ റിസപ്ടറുകള്‍ ഉണ്ട്. ആര്‍ത്തവ ചക്രത്തിനിടയില്‍ ഈ ഹോര്‍മോണുകളുടെ അളവുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നതിനാല്‍ അവ ഉറക്കത്തെയും ബാധിക്കുമെന്ന് വ്യക്തം.

ആര്‍ത്തവചക്രത്തിന്റെ നാലുഘട്ടങ്ങള്‍

ആര്‍ത്തവ ചക്രത്തിന്റെ നാല് ഘട്ടങ്ങളാണ് ഉള്ളത്. ആര്‍ത്തവം ഉണ്ടാകുന്ന മെന്‍സസ് ഘട്ടം. പിന്നീട് അണ്ഡങ്ങള്‍ വളരുന്ന ഫോളികുലാര്‍ ഘട്ടം, ശേഷം അണ്ഡവിസര്‍ജ്ജ ഘട്ടം അഥവാ ഓവുലേഷന്‍, അവസാനത്തേത് ലൂട്ടിയല്‍ ഘട്ടം. ആര്‍ത്തവം ആരംഭിക്കുന്ന അന്നാണ് ആര്‍ത്തവ ചക്രത്തിന്റെ ആരംഭം. ഓവുലേഷന് മുമ്പായി (ഏതാണ്ട് ആര്‍ത്തവചക്രത്തിന്റെ 14ാം ദിവസം) സ്ത്രീശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ധിക്കും. ഫോളിക്കുലാര്‍ അഥവാ പ്രോലിഫറേറ്റീവ് എന്ന ഈ ഘട്ടത്തില്‍ നല്ല രീതിയിലുള്ള ഉറക്കം ലഭിക്കും.

ഓവുലേഷന് ശേഷം, പ്രോജസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടി ക്രമേണ ഈസ്ട്രജനെ മറികടക്കും. അണ്ഡ-ബീജ സംയോഗം നടന്നില്ലെങ്കില്‍ ഈ രണ്ട് ഹോര്‍മോണുകളുടെ അളവും കുറയുകയും വീണ്ടും ആര്‍ത്തവം ഉണ്ടാകുകയും ചെയ്യും. ഇതിനെയാണ് ലൂട്ടിയല്‍ ഘട്ടം എന്ന് വിളിക്കുന്നത്.ഈ ഘട്ടത്തില്‍ ഉറക്കത്തിന്റെ ഘടനയില്‍ വ്യത്യാസം ഉണ്ടാകും. പ്രൊജസ്റ്റോസ്റ്റിറോണിന്റെ അളവ് വ്യത്യാസപ്പെടുന്നത് ഉറക്കത്തില്‍ തടസ്സങ്ങളുണ്ടാക്കും.

ഈസ്ട്രജനെ അപേക്ഷിച്ച് പ്രൊജസ്റ്റോസ്റ്റിറോണ്‍ ആണ് ആര്‍ത്തവ പൂര്‍വ്വ ലക്ഷണങ്ങള്‍ക്ക് (പിഎംഎസ്) കാരണം. ലൂട്ടിയല്‍ ഘട്ടത്തിലാണ് ഇതുണ്ടാകുക. ഉറക്കക്കുറവ്, അമിത ഉറക്കം എന്നിവയും പിഎംഎസിന്റെ ഭാഗമാണ്.സാധാരണയായി നമ്മള്‍ ഉറക്കത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ആര്‍ത്തവത്തിന്റെ ഭാഗമായി കാണാറില്ല. ലൂട്ടിയല്‍ ഘട്ടത്തില്‍ പ്രൊജസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിക്കുന്നത് ശരീര താപനില ഉയരാനും അമിതമായി വിയര്‍ക്കാനും കാരണമാകും. ഇതും ഉറക്കത്തിന്റെ ഗുണമേന്മയെ ദോഷകരമായി ബാധിക്കും. ഈ ഘട്ടത്തില്‍ ആര്‍ഇഎം, എന്‍ആര്‍ഇഎം ഉറക്കങ്ങളുടെ മൊത്തത്തിലുള്ള അനുപാതം തന്നെ കുറയുന്നുണ്ട്.

ആര്‍ത്തവ സമയത്തെ മൂഡും സ്‌ട്രെസ്സും ഉറക്കമില്ലാതാക്കും

സെറോടോണിന്‍, ഗാമ അമിനോബ്യൂട്ടൈറിക് ആസിഡ് (ജിഎബിഎ) എന്നിങ്ങനെ തലച്ചോറിനുള്ളിലെ രാസ സംവേദകങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തില്‍ ഈസ്ട്രജനും പ്രൊജസ്്‌റ്റോസ്റ്റിറോണും പങ്കുവഹിക്കുന്നുണ്ട്. മൂഡിനെയും സ്‌ട്രെസ്സിനെയും നിയന്ത്രിക്കുന്നതില്‍ ഈ രാസസംവേദകങ്ങള്‍ക്ക് പങ്കുണ്ട്. പിഎംഎസ് കാരണമുള്ള ഉത്കണ്ഠയും വിഷാദവും മൂലം പല സ്ത്രീകള്‍ക്കും ഉറക്കം കിട്ടാതെ വരാറുണ്ട്. ശരീരവേദന, ഓക്കാനം തുടങ്ങിയ പിഎംഎസുകളും ഉറക്കത്തെ ബാധിക്കും.

ലൂട്ടിയല്‍ ഘട്ടത്തില്‍ നല്ല ഉറക്കം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന മെലാടോണിന്‍ ഹോര്‍മോണിന്റെ ഉല്‍പ്പാദനവും വ്യത്യാസപ്പെടും. ലൂട്ടിയല്‍ ഘട്ടത്തിലെ ഉറക്കപ്രശ്‌നങ്ങള്‍ കാരണം സ്വപ്‌നങ്ങളുടെ ചില ഭാഗങ്ങള്‍ ഓര്‍ത്തിരിക്കാനും സാധ്യതയുണ്ട്. ആര്‍ഇഎം ഘട്ടത്തിലെ ഉറക്കം മുറിഞ്ഞുപോകുന്നത് കൊണ്ടോ ആര്‍ഇഎം ഉറക്കത്തിന് ശേഷം പെട്ടെന്ന് എഴുന്നേല്‍ക്കുന്നത് കൊണ്ടോ ആണ് അപ്പോള്‍ കണ്ട സ്വപ്‌നങ്ങള്‍ ഓര്‍ത്തിരിക്കാനാകുന്നത്.

ഹോര്‍മോണുകള്‍ സ്വപ്‌നത്തെ സ്വാധീനിക്കും

ഏത് തരത്തിലുള്ള സ്വപ്‌നമാണ് കാണേണ്ടത് എന്നതിനെ ഹോര്‍മോണുകള്‍ സ്വാധീനിക്കുമെന്ന് 2019ല്‍ നടത്തിയ ഒരു പഠനം സൂചിപ്പിച്ചിരുന്നു. പഠനത്തിന്റെ ഭാഗമായി സ്ത്രീകളോട് തലേന്ന് രാത്രി കണ്ട സ്വപ്നം ഓര്‍ത്തെടുക്കാന്‍ പറഞ്ഞു. ഇവരില്‍ സ്വപ്നം ഓര്‍ത്തെടുത്തവര്‍ ആര്‍ത്തവ ചക്രത്തിന്റെ ലൂട്ടിയല്‍ ഘട്ടത്തില്‍ ഉള്ളവരായിരുന്നു. നല്ല സ്വപ്‌നമാണ് കണ്ടതെന്നായിരുന്നു ഇവരുടെ മറുപടി. എന്നാല്‍ ആര്‍ത്തവ ചക്രത്തിന്റെ മറ്റ് ഘട്ടങ്ങളിലുള്ളവര്‍ തങ്ങളുടെ സ്വപ്‌നം അത്ര നല്ലതായിരുന്നില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.

Tags: sleepDreamsmenstrual cycleReproductive hormonesestrogenprogesterone
Share1
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies