ന്യൂഡൽഹി; ഐസിഎസ്ഇ ഐഎസ്‌സി പത്താംക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org,results.cisce.org,cisceresults.trafficmanager.net എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താംക്ലാസ് പരീക്ഷകൾ നടന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെ പ്ലസ് ടു പരീക്ഷകളും നടന്നു. 2.5 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്.
പുന:പരിശോധനക്കു വേണ്ടി ബോർഡ് വെബ്‌സൈറ്റുകൾ വഴിയോ സ്‌കൂളുകൾ വഴിയോ അപേക്ഷിക്കാം. മാർച്ച് 21 വരെയാണ് പുന:പരിശോധനക്ക് അപേക്ഷിക്കാനുള്ള സമയം. ഐസിഎസ്ഇ വിദ്യാർത്ഥികൾക്ക് പേപ്പറിന് 1000 രൂപയും ഐഎസ്‌സി വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിന് ആയിരം രൂപയുമാണ് ഫീസ്.
21 ഭാഷകൾ, 14 വിദേശ ഭാഷകൾ, 2 ക്ലാസിക്കൽ ഭാഷകൾ എന്നിങ്ങനെ 63 വിഷയങ്ങളിലാണ് ഐസിഎസ്ഇ പരീക്ഷകൾ നടന്നത്. ഐഎസ്‌സി പരീക്ഷയിൽ 12 ഇന്ത്യൻ ഭാഷകളും 3 വിദേശ ഭാഷകളും 1 ക്ലാസിക്കൽ ഭാഷയുമടക്കം 47 വിഷയങ്ങളാണ് ഉണ്ടായിരുന്നത്.
Discussion about this post