കരിംനഗർ: കർണാടകയിൽ ബിജെപിയുടെ തോൽവി മതിമറന്ന് ആഘോഷിക്കുന്ന കോൺഗ്രസിനും ഇടതുപക്ഷം ഉൾപ്പെടെ മറ്റ് ബിജെപി വിരുദ്ധർക്കും മറുപടി നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബിജെപി രാജ്യത്ത് നിരവധി തിരഞ്ഞെടുപ്പുകൾ വിജയിക്കുന്നുണ്ട്. പക്ഷെ ഇങ്ങനെ അമിതമായി പ്രതികരിക്കാറില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഒരു സംസ്ഥാനത്ത് മാത്രമാണ് ഇപ്പോൾ വിജയിച്ചത്. ബിജെപി ഒട്ടേറെ സംസ്ഥാനങ്ങളിൽ വിജയിക്കുന്നുണ്ട്. പക്ഷെ അതിന്റെ പേരിൽ ഇത്ര ശബ്ദകോലാഹലം ഉണ്ടാക്കാറില്ല. സച്ചിൻ പലവട്ടം സെഞ്ച്വറികൾ നേടിയിട്ടുണ്ട്. പക്ഷെ ചിലപ്പോഴൊക്കെ പൂജ്യത്തിന് പുറത്തായിട്ടുമുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
തെലങ്കാനയിലെ കരിംനഗറിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബണ്ഡി സഞ്ജയ് സംഘടിപ്പിച്ച ഹിന്ദു ഏകതാ യാത്രയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ പരിശ്രമിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നവംബറിൽ തെലങ്കാനയിൽ തിരഞ്ഞെടുപ്പാണ്. നിലവിലെ എംഎൽഎമാർ തുടരുമോയെന്ന് കണ്ടറിയണമന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Discussion about this post