മെക്‌സികോ : ട്രാക്ടർ ട്രെയ്‌ലറും വാനും കൂട്ടിയിടിച്ച് വൻ ദുരന്തം. കുട്ടികൾ ഉൾപ്പെടെ 26 പേർ മരിച്ചു. വടക്കൻ മെക്‌സിക്കോയിലെ തമൗലിപാസിലാണ് സംഭവം. ഹൈവേയിലൂടെ എതിർദിശയിൽ എത്തിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
സ്വകാര്യ ട്രാൻസ്പോർട്ടേഷൻ സ്ഥാപനത്തിന്റേതായിരുന്നു വാൻ. കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർ ഇതിൽ ഉണ്ടായിരുന്നു. അധികൃതകർ എത്തുമ്പോഴേക്കും പ്രദേശത്ത് നിന്ന് വാഹനങ്ങൾ എടുത്തുമാറ്റിയിരുന്നു.
ഡ്രൈവർ അപകടത്തിൽ പെട്ട് മരിച്ചോ അതോ ഒളിവിൽ പോയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മരിച്ചവരുടെ വിശദ വിവരങ്ങളും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ മെക്‌സിക്കൻ പൗരന്മാരാണെന്ന് വ്യക്തമായിട്ടുണ്ട്.
Discussion about this post