ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്കായി നിലകൊണ്ട് മോദി സർക്കാർ. പുതുതായി സർക്കാർ ജോലി ലഭിച്ചവർക്കുള്ള നിയമന കത്തുകൾ ചൊവ്വാഴ്ച വിതരണം ചെയ്യും. വെർച്വലി നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും യുവാക്കൾക്കായി ഇവ വിതരണം ചെയ്യുക.
71,000 പേർക്കാണ് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ലഭിച്ചിരിക്കുന്നത്. യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി റോസ്ഗാർ യോജന വഴിയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. രാജ്യത്തെ 45 പ്രദേശങ്ങളിലാണ് പുതിയ നിയമനം നടന്നിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാർ തസ്തികകളിലാണ് യുവാക്കൾക്ക് ജോലി ലഭിച്ചിരിക്കുന്നത്. നിയമന കത്തുകൾ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി അവരെ അഭിനന്ദിക്കും.
പുതുതായി ജോലിയിൽ പ്രവേശിച്ച എല്ലാവർക്കും ആദ്യ നാളുകളിൽ പരിശീലനം നൽകും. ഇതിന് ശേഷമായിരിക്കും ഇവർ ജോലിയിൽ പ്രവേശിക്കുക. ഇവർക്കായി ഓൺലൈനായി ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
യുവാക്കളുടെ ശേഷി സർക്കാർ സംവിധാനങ്ങളിൽ പ്രയോജനപ്പെടുത്തുകയാണ് റോസ്ഗാർ യോജനയുടെ ലക്ഷ്യം. ഇതിനായി തൊഴിൽ രഹിതരായ യുവാക്കൾക്ക് പുതിയ തസ്തികകൾ ഉൾപ്പെടെ സൃഷ്ടിച്ചുകൊണ്ടാണ് നിയമനം.
Discussion about this post