തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടേത് എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ബിനീഷ് കോടിയേരി പറഞ്ഞ വാക്കുകൾ എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. മെയ് 15 ന് ന്യൂസ് ചാനൽ പുറത്തുവിട്ട വാർത്തയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണിത്.
”മയക്കുമരുന്നിനെതിരെ കേരള ജനസമൂഹം ജാഗ്രത പാലിക്കണം- ബിനീഷ് കോടിയേരി”
എന്നാണ് എഴുതിയിരിക്കുന്നത്. ഇതോടൊപ്പം ബിനീഷ് കോടിയേരിയുടെ ചിത്രവുമുണ്ട്.

ഒറ്റനോട്ടത്തിൽ ഇത് സത്യമാണെന്ന് തോന്നുമെങ്കിലും വാർത്ത വ്യാജമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയരുന്നുണ്ട്.










