ആഗ്ര: മദ്യപാനിയായ ഭർത്താവിന്റെ ദുശ്ശീലത്തിനെനതിരെ പോരാടാൻ ആത്മാർത്ഥമായി ശ്രമിച്ച് വിജയം കണ്ടെത്തിയ യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഭർത്താവ് സ്ഥിരമായി മദ്യപിക്കുകയും തന്നോട് വഴക്കിടുന്നതും സഹിക്കാനാവാതെ യുവതി, തന്റെ ഭർത്താവിനെ ഉപദോശിച്ചു. എന്നാൽ കരഞ്ഞിട്ടും ഉപദേശിച്ചിട്ടും കാര്യമില്ലെന്ന് മനസിലായതോടെ യുവതി സ്വീകരിച്ച രീതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആഗ്രയിലാണ് സംഭവം.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ വീട്ടിലെത്തുന്ന ഭർത്താവിനെ പോലെ , തകർത്തഭിനയിക്കുകയായിരുന്ന ഭാര്യ ചെയ്തത്. ഭർത്താവിനെ മാനസികമായി ബുദ്ധിമുട്ടിച്ച് അവൾ തന്റെ ലക്ഷ്യം നേടിയെടുത്തു. ഭാര്യയയും തന്നെപ്പോലെ മദ്യത്തിനടിമയായെന്ന് വിശ്വസിച്ച ഭർത്താവ്, പ്രശ്‌നപരിഹാരം ഉടനുണ്ടാവണമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇരുവരും ഫാമിലി കൗൺസിലിംഗിന് ചെന്നു. ഭാര്യ മദ്യപാനിയാണെന്നും കുടുംബത്തിന് അപമാനമാണെന്നും വാദിച്ച ഭർത്താവിന് യുവതിയും അതേ രീതിയിൽ മറുപടി നൽകി. പിന്നാലെ എല്ലാം തന്റെ അഭിനയമായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.
പരാതി കേട്ട ശേഷം രേഖമൂലമുള്ള കരാറിൽ ഇരുവരും ഒപ്പിടാൻ കൗൺസിലർ നിർദ്ദേശിച്ചു. ഇത് പ്രകാരംആഴ്ചയിൽ ഒരിക്കൽ മാത്രമേ മദ്യപിക്കൂ എന്ന് ഭർത്താവ് കൗൺസിലറുടെ സാന്നിധ്യത്തിൽ രേഖാമൂലം ഉറപ്പ് നൽകി. താൻ ഒരിക്കലും ഭാര്യയുമായി വഴക്കിടില്ലെന്നും തർക്കിക്കില്ലെന്നും ഉറപ്പുനൽകി. സ്വകാര്യത മാനിച്ച് ഇരുവരുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.
Discussion about this post