ടോക്കിയോ: ജപ്പാനിൽ 20 ലക്ഷത്തിലധികം ടൊയോട്ട ഇന്നോവ വാഹന ഉടമകളുെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. 2.15 ദശലക്ഷം ഉപയോക്താക്കളെ വാഹന ഡാറ്റാ ലംഘനം ബാധിച്ചതായി വാഹനകമ്പനി ഉടമ ഏറ്റുപറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
2012 മുതൽ അതിന്റെ പ്രധാന ക്ലൗഡ് സേവന പ്ലാറ്റ്‌ഫോമുകൾക്കായി സൈൻ അപ്പ് ചെയ്ത ഉപഭോക്താക്കളെ ചോർച്ച ബാധിച്ചതായി കമ്പനി പറയുന്നു.2013 നവംബറിൽ ആരംഭിച്ച പ്രശ്‌നം ഈ വർഷം ഏപ്രിൽ പകുതി വരെ നീണ്ടുനിന്നതായും പാസ്‌വേഡ് ഇല്ലാതെ പൊതുവായി സജ്ജീകരിച്ചതാണ് പ്രശ്‌നത്തിലേക്ക് നയിച്ചതായും വിവരങ്ങളുണ്ട്.
വാഹനങ്ങളുടെ ലൊക്കേഷനുകളും വാഹനങ്ങളുടെ തിരിച്ചറിയൽ നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, ആ ഡാറ്റ ദുരുപയോഗം ചെയ്തതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ഇല്ലെന്ന് ടൊയോട്ട അവകാശപ്പെട്ടു. ചില പിശകുകൾ കാരണം ഡാറ്റ ഒരു പതിറ്റാണ്ടായി പൊതുവായി ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ടൊയോട്ട മാപ്പ് പറഞ്ഞാണ് പ്രശ്‌നം താത്ക്കാലികമായി പരിഹരിച്ചത്.











