ലക്‌നൗ: സുഹൃത്തുക്കളായ ഹിന്ദുയുവാവിനെയും പൊതുമദ്ധ്യത്തിൽ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത മുസ്ലീം പുരുഷന്മാർക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.
മുസ്ലീം യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനും ബൈക്കിൽ കൊണ്ടുപോയതിനും തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയ ഇസ്ലാമിസ്റ്റുകൾ മുസ്ലീം പെൺകുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
മുസ്ലീം പെൺകുട്ടിയുടെ ഹിജാബ് വലിച്ചൂരിയാണ് ഇസ്ലാമിസ്റ്റുകൾ പെൺകുട്ടിയെ മര്യാദ പഠിപ്പിക്കാൻ ശ്രമിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.
Discussion about this post