Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അസ്മിയ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം കൊണ്ടെന്ന് പ്രചരിപ്പിക്കാൻ നീക്കം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബന്ധുക്കൾ; മതപഠനകേന്ദ്രത്തിൽ ആദ്യം വീട്ടുകാരെ കയറ്റിയില്ല

by Brave India Desk
May 15, 2023, 11:49 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ബാലരാമപുരത്ത് അൽ അമൻ മതപഠനകേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയ പ്രണയനൈരാശ്യം കൊണ്ട് മരിച്ചതെന്ന് പ്രചരിപ്പിക്കാൻ നീക്കം. വാട്‌സ് ആപ്പ് വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് ഇതിനുളള നീക്കം നടക്കുന്നത്. മതപഠന കേന്ദ്രത്തിലെ ഉസ്താദിനും അധ്യാപകനുമെതിരായ അസ്മിയയുടെ ബന്ധുക്കളുടെ ആരോപണങ്ങളെ വഴിതിരിച്ചുവിടുകയാണ് ഇത്തരം മെസേജുകളുടെ ലക്ഷ്യം.

അസ്മിയയുടെ ബന്ധുക്കളാണ് ഇത്തരം മെസേജുകൾ പ്രചരിക്കുന്നതായി മാദ്ധ്യമങ്ങളോട് പറഞ്ഞത്. മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിൽ തുണിയോ കയറോ മുറുകിയതിന്റെ പാടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് ബന്ധു പറഞ്ഞു. പക്ഷെ അബോധാവസ്ഥയിലാക്കിയ ശേഷം അങ്ങനെ ചെയ്യാമല്ലോയെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

മരണത്തിന് കുറച്ച് മുൻപ് വിളിച്ചപ്പോൾ ഉമ്മാ എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകണേയെന്ന് ആയിരുന്നു അസ്മിയ പറഞ്ഞത്. എല്ലാ വെള്ളിയാഴ്ചകളിലും വീട്ടിലേക്ക് വിളിച്ചിരുന്ന മകൾ കഴിഞ്ഞ വെളളിയാഴ്ച വിളിച്ചുമില്ല. ഇതേ തുടർന്നാണ് അമ്മ അങ്ങോട്ട് വിളിച്ചത്. അപ്പോഴാണ് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും ഉസ്താദും അദ്ധ്യാപകനും ഒറ്റപ്പെടുത്തുന്നുവെന്നും മകൾ പരാതി പറഞ്ഞത്. അതനുരിച്ചാണ് അസ്മിയയുടെ ഉമ്മ മതപഠന കേന്ദ്രത്തിൽ എത്തിയത്.

എന്നാൽ അസ്മിയ കുളിമുറിയിലാണെന്ന് പറഞ്ഞ് സ്ഥാപന അധികൃതർ ഉമ്മയെ പുറത്ത് ഇരുത്തുകയായിരുന്നു. പിന്നീട് ഇവർ ബലം പ്രയോഗിച്ച് അകത്ത് കയറിയപ്പോഴാണ് മകൾ മരിച്ചതായി മനസിലായത്. ആശുപത്രിയിലെത്തിക്കാനോ അതിനുളള സൗകര്യമൊരുക്കാനോ ആരും മെനക്കെട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ അസ്മിയയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ജസ്റ്റീസ് ഫോർ അസ്മിയ എന്ന ഹാഷ്ടാഗിൽ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.

Tags: Balaramapuramreligious centerJustice for asmiyaasmiya
Share42
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies