മലപ്പുറം: മലപ്പുറത്ത് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. ഇന്നലെ രാത്രി ചുങ്കത്തറ, പുലിമുണ്ടയിലാണ് സംഭവം.നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ബൈക്കിൽ വലിച്ചിഴച്ചത് എന്ന് ബൈക്കിൽ സഞ്ചരിച്ചയാൾ പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം.
ഒരു കിലോമീറ്ററോളം ഇങ്ങനെ കൊണ്ടുപോയിട്ടുണ്ടെന്നാണ് വീഡിയോ പകർത്തിയ ആൾ പറയുന്നത്. യുവാവ് പിന്നാലെ വന്ന് ഇത് തടയുകയായിരുന്നു.
നായയ്ക്ക് ജീവൻ ഉണ്ടായിരുന്നു എന്ന് വീഡിയോ പകർത്തിയ യുവാവ് വെളിപ്പെടുത്തി. തുടർന്ന് നായയെ ബൈക്കിലേക്ക് കയറ്റിവെച്ച് കൊണ്ടുപോകുകയായിരുന്നു.
യുവാവ് ഈ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ശേഷം എടക്കര പോലീസ് സ്റ്റേഷനിൽ നിന്നും മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയിട്ടുണ്ട്. ബൈക്കിന്റെ നമ്പർ വ്യക്തമായിട്ടുണ്ട്. നിലവിൽ കേസെടുത്തിട്ടില്ല.
Discussion about this post