Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അസ്മിയയുടെ മരണത്തിൽ സർക്കാരും ഉത്തരവാദിയോ?;മതപഠന കേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെ; ഹോസ്റ്റലിനും അനുമതിയില്ല

by Brave India Desk
May 16, 2023, 07:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് 17 കാരിയായ അസ്മിയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മതപഠനകേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെയെന്ന് സൂചന. 35 ഓളം പെൺകുട്ടികൾ താമസിച്ച് പഠനം നടത്തുന്ന ഇവിടെ ഹോസ്റ്റൽ നടത്താൻ പോലുമുളള അനുമതിയില്ലെന്നാണ് വിവരം.

ട്രസ്റ്റിന് കീഴിലുളള ഖദീജത്തുൽ ഖുദ്ര വുമൺസ് അറബിക് കോളജിലാണ് അസ്മിയ പഠിച്ചിരുന്നത്. സ്ഥാപനത്തിൽ ഹോസ്റ്റൽ നടത്തിപ്പിനുളള അനുമതിയുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകർ ആരായുമ്പോൾ സ്ഥാപനത്തിലെ ഉസ്താദിനും നടത്തിപ്പുകാർക്കും കൃത്യമായ മറുപടിയില്ല. അഫിലിയേഷൻ ഉണ്ടോയെന്ന കാര്യത്തിലും വ്യക്തമായ മറുപടി അധികൃതർ നൽകുന്നില്ല. ഹോസ്റ്റൽ നടത്തിപ്പ് പഞ്ചായത്തുമായി ബന്ധപ്പെട്ട് തർക്കത്തിലാണെന്നാണ് ഇവർ പറയുന്നത്. അത് പക്ഷെ 2018 ലുണ്ടായ തർക്കത്തെക്കുറിച്ചാണ്.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

അതിന് ശേഷം ഇത്രയും നാളും വേണ്ടത്ര അനുമതികൾ ഇല്ലാതെ ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് വേണം മനസിലാക്കാൻ. പരിശോധന നടത്താനോ നടപടിയെടുക്കാനോ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. 23 വർഷമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നടത്തിപ്പുകാർ അവകാശപ്പെടുന്നത്. എന്നിട്ടും വേണ്ടത്ര അനുമതിയില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ലൈഫ് ലോംഗ് എഡ്യുക്കേഷൻ -കേരളയുടെ (സ്‌കോൾ കേരള) പ്ലസ് ടു സർട്ടിഫിക്കറ്റ് ആണ് ഇവിടെ നിന്നും നൽകുന്നത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗിന്റേതാണെന്നും നടത്തിപ്പുകാർ പറയുന്നു. ശനിയാഴ്ച വൈകിട്ടാണ് ബീമാപളളി സ്വദേശിനിയായ അസ്മിയയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈബ്രറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയ വിളിച്ചത് അനുസരിച്ച് ഇവിടെയെത്തിയ വീട്ടുകാരെ ഒന്നര മണിക്കൂറോളം സ്ഥാപനത്തിനുളളിലേക്ക് കയറ്റിയില്ല. ഇതിനിടയിലാണ് അസ്മിയ തൂങ്ങി മരിക്കുന്നത്.

വീട്ടുകാരോട് അസ്മിയ കുളിക്കുകയാണെന്നും കാത്തിരിക്കാനുമാണ് സ്ഥാപന അധികൃതർ പറഞ്ഞത്. ഒന്നര മണിക്കൂറായിട്ടും കാണാഞ്ഞതോടെ ഇവർ ബഹളമുണ്ടാക്കി അകത്ത് കയറുകയായിരുന്നു. അപ്പോഴാണ് മകളെ കൊണ്ടുവരുന്നത് കാണുന്നത്. സ്ഥാപനത്തിലെ ഉസ്താദിനും ടീച്ചർക്കുമെതിരെ അസ്മിയ നിരന്തരം പരാതി പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു.

Tags: asmiyaBalaramapuramJustice for asmiyaAl amen institute
Share12
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies