എറണാകുളം: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് ചെടികൾ പിടികൂടി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, ഇടുക്കി ജില്ലയിലെ പീരുമേട് എന്നിവിടങ്ങളിൽ നിന്നുമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പിടികൂടി.
കുട്ടമ്പുഴയിൽ മാമലകണ്ടം അഞ്ചു കുടി ഗിരിജൻ സെറ്റിൽ മെൻറ് കോളനി സ്വദേശി മുത്തു രാമകൃഷ്ണനാണ് പിടിയിലായത്. ഒൻപത് ചെടികൾ ഇയാളുടെ പുരയിടത്തിൽ നിന്നും കണ്ടെത്തി.
പീരുമേട് എക്‌സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാറും സംഘവും ചേർന്ന് കുമളി തേക്കടി കവലയ്ക്ക് സമീപമുള്ള കൃഷി ചെയ്യാത്ത പുരയിടത്തിനകത്തു നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. ചെടിയ്ക്ക് 200 സെന്റീമീറ്റർ ഉയരം വരും. സംഭവത്തിൽ പ്രതിയെ പിടികൂടിയിട്ടില്ല. ഇതിനായി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ ഡി, സിവിൽ എക്‌സൈസ് ഓഫീസർ ഷഫീക്ക് ബി, ഷിയാദ് എ എന്നിവർ പങ്കെടുത്തു.
Discussion about this post