Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായി തന്നെയാണ് അഴിമതിയുടെ സൂത്രധാരനും, ഗുണഭോക്താവും;മുഖ്യമന്ത്രി ലോകത്തിന് മുന്നിൽ കേരളത്തിന്റെ പ്രതിച്ഛായ തകർത്തു;കെ.സുരേന്ദ്രൻ

by Brave India Desk
May 17, 2023, 03:47 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിനു മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . പാലക്കാട് നടന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഴിമതി നടത്തി. മുഖ്യമന്ത്രി തന്നെയാണ് അഴിമതിയുടെ സൂത്രധാരനും, ഗുണഭോക്താവും. ഭരണത്തെ അഴിമതി നടത്താനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ്. എല്ലാ അഴിമതി പണവും അവസാനം ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് അഴിമതി ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പിണറായി വിജയൻ എല്ലാ കള്ളന്മാരുടെയും കൊള്ളക്കാരുടെയും സംരക്ഷണ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി ലോകത്തിന് മുന്നിൽ കേരളത്തിന്റെ പ്രതിച്ഛായ തകർത്തു. മോദിസർക്കാർ രാജ്യത്തിന്റെ യശസ്സ് ഹിമാലയത്തോളം ഉയർത്തി. കാർഷികം, സാമ്പത്തികം, വ്യവസായം ഉൾപ്പെടെ സമസ്തമേഖലകളിലും വികസനത്തിലൂടെ അത്ഭുതകരമായ പരിവർത്തനം കൊണ്ടുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡിനെ തുടർന്ന് പല രാജ്യങ്ങളും തകർന്നപ്പോൾ ഭാരതം സാമ്പത്തിക മേഖലയിൽ കുതിച്ചുയരുകയായിരുന്നു.പിണറായി സർക്കാരാകട്ടെ ജനങ്ങളെ ദ്രോഹിക്കുകയാണ്. പാവപ്പെട്ടവരുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. നികുതിപ്പണം വരെ കൊള്ളയടിച്ചു. കേരളത്തെ കടക്കെണിയിൽ മുക്കിയ സർക്കാരാണ്. മോദി സർക്കാരിന്റെ ഒമ്പത് വർഷവും, പിണറായിയുടെ ഏഴ് വർഷവും ജനങ്ങൾക്ക് വിലയിരുത്താനുള്ള കാലയളവാണ്. ഒന്നും തന്നെ എടുത്തുപറഞ്ഞ് ആഘോഷിക്കാനില്ലാത്തതിനാൽ പിണറായി സർക്കാരിന്റെ രണ്ടാംവാർഷികം കോടിക്കണക്കിന് രൂപയുടെ പരസ്യം ചെയ്താണ് ആഘോഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടപത്തി.

അതേസമയം, മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി മെയ് 30 മുതൽ ജൂൺ 30വരെ ഒരുമാസം നീളുന്ന ജനസമ്പർക്ക പരിപാടികളുമായി വിപുലമായി ആഘോഷിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കേരളം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ കേന്ദ്രം ഓരോ മാസവും 71,000 പേർക്ക് ജോലി നൽകി കൊണ്ടിരിക്കുകയാണ്. തൊഴിൽ അന്വേഷകരായ ചെറുപ്പക്കാരിപ്പോൾ തൊഴിൽദാതാക്കളായി മാറി. കേന്ദ്രം അതിശക്തമായി മുന്നോട്ട് പോകുമ്പോൾ കേരളം കിതയ്ക്കുകയാണ്. ശബരിഗിരി റെയിൽപാതക്കായി മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ദേശീയപാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളത്. കേന്ദ്രപദ്ധതികൾ സ്വന്തം പേരിലാക്കി മുഖ്യമന്ത്രി അവതരിക്കുകയാണെന്നും, ജൽജീവൻ മിഷൻ പദ്ധതി അട്ടിമറിച്ചതായും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പിണറായി സർക്കാരിന്റെ അഴിമതി, ജനദ്രോഹ നടപടികൾക്കെതിരെ 20 മുതൽ 27 വരെ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Tags: k.surendranpinarai vijayan
Share1
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies