കൊച്ചി: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയിലും ഉയർന്ന അളവിൽ താപനില ഉയരും. രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. പകൽ സമയത്തെ താപനില 35നും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അന്തരീക്ഷ ഈർപ്പത്തിന്റെ അളവും ഉയർന്ന തോതിലായിരിക്കും.
ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാൻ കാരണം. അന്തരീക്ഷ ഈർപ്പവും ഉയർന്ന് നിൽക്കും. ഇതും ചൂട് കൂടാൻ കാരണമാണ്. അൾട്രാവയലറ്റ് വികിരണതോതും ഉയർന്ന നിലയിലാണ്. അതേസമയം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
Discussion about this post