ന്യൂയോർക്ക് : ഐഎസ് ഭീകര സംഘടനയിൽ ചേരാൻ എട്ട് പേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ ഭീകരന് ശിക്ഷ വിധിച്ച് കോടതി. സായ്ഫുള്ളോ സായ്‌പോവ് എന്ന 35 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. എട്ട് വർഷം ജീവപര്യന്തം തടവും 260 വർഷം തടവ് ശിക്ഷയുമാണ് യുഎസ് കോടതി വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുൻപ് ആക്രമണത്തിന് ഇരയായ 20 ഓളം പേരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും യുഎസ് ഡിസ്ട്രിക്റ്റ് ഡജ്ഡ് വെർനോൺ ബ്രോഡറിക്കിന് മുന്നിൽ സംസാരിച്ചു.
2017 ലാണ് സംഭവം നടന്നത്. ട്രക്ക് വാടകയ്ക്ക് എടുത്ത് മാൻഹട്ടന്റെ പടിഞ്ഞാറൻ ഭാഗത്ത് ഹഡ്സൺ നദിക്കരയിലുള്ള ഒരു പാതയിലൂടെ ഇടിച്ച് കയറ്റുകയായിരുന്നു. ഐഎസിൽ അംഗത്വം നേടാൻ ഈ ആക്രമണം കൊണ്ട് സാധിക്കുമെന്ന് അയാൾ വിശ്വസിച്ചിരുന്നു. ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
തുടർന്ന് കോടതിയിൽ ഹാജരായ സായ്‌പോവ്, ആക്രമണത്തിന് ഇരയായവർ അനുഭവിച്ചത് ലോകമെമ്പാടമുള്ള മുസ്ലീങ്ങൾ അനുഭവിച്ച യാതനകളേക്കാൾ കുറവാണെന്നാണ് പറഞ്ഞു. കോടതിക്ക് മുന്നിൽ വെച്ച് ഇസ്ലാമിക് സ്‌റ്റേറ്റിനെയും പുകഴ്ത്തി.
ഈ ദുഷ്ടനായ കൊലയാളി നിരവധി പേരുടെ ജീവിതം നശിപ്പിച്ചുവെന്നാണ് ആക്രമണത്തിന് ഇരയായ നിക്കോളാസ് ക്ലീവ്‌സിന്റെ അമ്മ മോണിക്ക മിസിയോ പറഞ്ഞത്. ‘എന്റെ മകൻ എല്ലാ ദിവസവും ഉണരുന്നില്ല, എന്നാൽ ഇവൻ എന്നും എഴുന്നേൽക്കുന്നു, ഇത് ഞാൻ വെറുക്കുന്നു” എന്നും അമ്മ പറഞ്ഞു.
Discussion about this post