ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇത്തവണ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദായിരിക്കും മുഖ്യാതിഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വെള്ളിയാഴ്ച ഇന്ത്യയിലുണ്ടായിരുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് ഇതുസംബന്ധിച്ച ഒലാദിന്റെ സന്ദേശം ഔദ്യോഗികമായി കൈമാറി. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്രാന്‍സ് സന്ദര്‍ശിച്ച വേളയിലാണ് ഇന്ത്യയിലെ റിപ്പബ്ലിക് പരിപാടിയില്‍ പങ്കെടുക്കാന്‍ ഒലാദയെ ക്ഷണിച്ചത്.
കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡില്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു മുഖ്യാതിഥി.
Discussion about this post