Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ‘ചിലരെ’ ഒഴിവാക്കിയത് എന്തിന്?; കാരണം ഇതാണ്

by Brave India Desk
May 19, 2023, 06:42 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ ഭരണം കൈക്കുള്ളിലാക്കിയിട്ടും ആശ്വസിക്കാൻ വകയില്ലാത്ത അവസ്ഥയിൽ ആയിരുന്നു കോൺഗ്രസ്. ഭരണം ലഭിച്ചെങ്കിലും ആര് ഭരിക്കും എന്നതായി കോൺഗ്രസിന് മുൻപിലെ ചോദ്യം. ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിൽ ഇതിന് സിദ്ധരാമയ്യയെന്ന പരിഹാരം കോൺഗ്രസ് കണ്ടെത്തി. ഭരണം പിടിക്കാൻ സംസ്ഥാനത്ത് അരയും തലയും മുറുക്കിയിറങ്ങിയ ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി കോൺഗ്രസ് തണുപ്പിച്ചു. ശനിയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുൾപ്പെടെ 11 പ്രതിപക്ഷ നേതാക്കൾക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ കോൺഗ്രസ് മാറ്റിനിർത്തി. കർണാടകയിൽ കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് കേരളത്തിലെ ഇടത് വിഭാഗമാണ്. അങ്ങനെയിരിക്കേ പിണറായി വിജയനെ ചടങ്ങിൽ നിന്നും മാറ്റി നിർത്തിയത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Stories you may like

ബിരിയാണിയിൽ ചത്ത ഈച്ച; ഹോട്ടലിന് 10,000 രൂപ പിഴ, പോരാത്തതിന് പരാതിക്കാരന് 10 പ്ലേറ്റ് സൗജന്യ ബിരിയാണിയും! ഉപഭോക്തൃ കോടതിയുടെ മാസ്സ് വിധി

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാറിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

കർണാടകയിൽ ബിജെപിയ്ക്ക് ഭരണം നഷ്ടമായപ്പോൾ ദക്ഷിണേന്ത്യ ബിജെപി മുക്തമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ക്യാമ്പയ്ൻ നടത്തിയവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് വിഭാഗം. എന്നിട്ടും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ പരിപാടിയിൽ നിന്നും കോൺഗ്രസ് മാറ്റി നിർത്തിയത് എന്തിനാകും?. അതിന് പിന്നിലെ കാരണം ഇതാണ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും കോൺഗ്രസ് മാറ്റി നിർത്തിയത്. ഈ സംസ്ഥാനങ്ങളിലെല്ലാം ഇവരുടെ പാർട്ടികളുടെ പ്രധാന എതിരാളി കോൺഗ്രസ് ആണ് എന്നതാണ് ഇതിനുള്ള കാരണം.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും കോൺഗ്രസിനെയും ഒരു പോലെ തറപറ്റിക്കുകയാണ് കെസിആർ നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ പ്രധാന ലക്ഷ്യം. അതിനായി പ്രതിപക്ഷത്തെയാകെ ഒന്നിച്ച് നിർത്താനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. കോൺഗ്രസ് നേതാക്കളെ പൂർണമായി ഒഴിവാക്കി ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ചന്ദ്രശേഖര റാവു വലിയ റാലി സംഘടിപ്പിച്ചിരുന്നു. ഇത് കോൺഗ്രസിൽ നീരസമുണ്ടാക്കി.

ഡൽഹിയിലും സ്ഥിതി സമാനമാണ്. ബിജെപിയും കോൺഗ്രസും ആംആദ്മിയ്ക്ക് ശത്രുവാണ്. പഞ്ചാബിൽ കാലങ്ങൾ നീണ്ട കോൺഗ്രസ് ഭരണത്തിന് അന്ത്യമിട്ടായിരുന്നു ആംആദ്മിയുടെ വരവ്. ഇതോടെ ഈ നീരസം വർദ്ധിച്ചു. ഇരു സംസ്ഥാനങ്ങളും എങ്ങനെയെങ്കിലും നേടിയെടുക്കാനാണ് കോൺഗ്രസ് ശ്രമം. ആന്ധ്രാപ്രദേശ്, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷികളുടെ എതിരാളി കോൺഗ്രസ് തന്നെയാണ്.

എന്നാൽ കോൺഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയാണ്. കർണാടകയിലെ ഭരണ നഷ്ടം കോൺഗ്രസിന്റെ ആത്മവീര്യം വർദ്ധിപ്പിച്ചുവെന്ന സൂചനയും ചിലരെ ഒഴിവാക്കിയതിൽ നിന്നും വ്യക്തമാണ്. ബിജെപിയെ നേരിടാൻ ഒറ്റയ്ക്ക് മതിയെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് ഇതിലൂടെ നടത്തുന്നത്.

Tags: Pinarayi VijayancongresskarnatakaOath
Share20TweetSendShare

Latest stories from this section

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

Discussion about this post

Latest News

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

പുറത്തുപോയി വന്നപ്പോഴേയ്ക്കും ബിരിയാണി ഒറ്റയ്ക്ക് തിന്നു; യുവാവിനെ സുഹൃത്ത് അടിച്ച് കൊന്നു

ബിരിയാണിയിൽ ചത്ത ഈച്ച; ഹോട്ടലിന് 10,000 രൂപ പിഴ, പോരാത്തതിന് പരാതിക്കാരന് 10 പ്ലേറ്റ് സൗജന്യ ബിരിയാണിയും! ഉപഭോക്തൃ കോടതിയുടെ മാസ്സ് വിധി

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാറിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാറിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

ആനവണ്ടിയും എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

ടോൾ കൊടുക്കാൻ കാശില്ല! ദേശീയപാതയിലൂടെ 3 കിലോമീറ്റർ നിയമം തെറ്റിച്ച് യാത്രയുമായി കെഎസ്ആർടിസി; അമ്പരന്ന് യാത്രക്കാരും നാട്ടുകാരും

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നുവോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies