തിരുവനന്തപുരം: ദേശീയഗെയിംസില്‍ കേരളം 25 സ്വര്‍ണ്ണം നേടി.ഫെന്‍സിംഗില്‍ വനിതാ ടീമാണ് സ്വര്‍ണ്ണം നേടിയത്. എപ്പി വിഭാഗത്തില്‍ മണിപ്പൂരിനെ തോല്‍പ്പിച്ചാണ് കേരളം സ്വര്‍ണ്ണം സ്വന്തമാക്കിയത്. നേരത്തെ കനോയിംഗ് വനിതാവിഭാഗം സിംഗിള്‍സില്‍ കേരളത്തിന്റെ നിത്യാ കുര്യാക്കോസ് സ്വര്‍ണ്ണം നേടിയിരുന്നു . വനിതകളുടെ കനോയിംഗില്‍ കേരളത്തിന്റെ സുബി,ആതിര,ബെറ്റി,നിത്യ എന്നീ സംഘവും സ്വര്‍ണ്ണം നേടിയിരുന്നു
സൈക്ലിംഗില്‍ മൂന്ന് കിലോമീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ട് വിഭാഗത്തില്‍ ടി.പി അജിത സ്വര്‍ണ്ണം നേടി. സൈക്ലിംഗിലൂടെ ഒരു വെള്ളിയും കേരളത്തിന് ലഭിച്ചിരുന്നു.ജൂഡോയിലും കയാക്കിംഗിലും കേരളം ഒരോ വെങ്കലവും നേടിയിരുന്നു.
ഗെയിംസില്‍ 24 സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കി മൊത്തം 82 മെഡലുകള്‍ ഉള്ള കേരളം മൂന്നാം സ്ഥാനത്താണ്. 59 സ്വര്‍ണ്ണവുമായി സര്‍വ്വീസസ് മെഡല്‍ പട്ടികയില്‍ ഏറെ മുന്നിലാണ് .രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 28ഉം തൊട്ടടുത്ത സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 27ഉം സ്വര്‍ണ്ണമാണുള്ളത്.അത്‌ലറ്റിക്‌സ് മികവിലൂടെ ഹരിയാനയെയും മഹാരാഷ്ട്രയെയും പിന്തള്ളി സ്വര്‍ണ്ണം നേടാനാനുള്ള ശ്രമത്തിലാണ് കേരളം.
Discussion about this post