തിരുവനന്തപുരം: ഗോകുലം ഗോപാലനെ തള്ളിപ്പറയുന്നയാള്‍ ബാറുടമകളുടെ വീട്ടില്‍ പോകാമോയെന്ന ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. ബന്ധുക്കള്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കല്ല.തന്നെ ജനങ്ങള്‍ക്ക് അറിയാം. ബാറുടമകള്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കും.ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ നടത്തുന്നവര്‍ മദ്യവില്‍പ്പന നടത്തരുതെന്നത് തന്റെ ഉറച്ച തീരുമാനമാണെന്നും വില കുറഞ്ഞ ആരോപണങ്ങള്‍ക്ക് പ്രതികരിക്കാനില്ലെന്നും സുധീരന് പറഞ്ഞു.
ഗോകുലം ഗോപാലനെപ്പോലുള്ള മദ്യമുതലാളിമാര്ക്കൊപ്പം വേദി പങ്കിടില്ലെന്ന് പറയുന്ന വി എം സുധീരന്റെ ബന്ധുക്കള്‍ക്ക് നിലവില്‍ നാലു ബാര്‍ഹോട്ടലുകള്‍ ഉണ്ടെന്ന് രാജികുമാര്‍ ഉണ്ണി നേരത്തെ ആരോപിച്ചിരുന്നു.
Discussion about this post