ആലപ്പുഴ : പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A+ നേടിയ ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ മകളെ നേരിട്ടെത്തി അഭിനന്ദിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. എസ്.എസ്.എൽ.സിക്ക് 97 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയ കൊച്ചു മിടുക്കിയെ വീട്ടിലെത്തി അഭിനന്ദിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭാഗ്യ രഞ്ജിത്ത് കുടുംബത്തിന്റെ മാത്രമല്ല ഈ നാടിന്റെ തന്നെ ഭാഗ്യദേവത ആവട്ടെ എന്നും അദ്ദേഹം പറഞ്ഞു.
മത തീവ്രവാദികൾ ശാരീരികമായി ഇല്ലാതാക്കിയ രൺജിത്ത് ശ്രീനിവാസന്റെ മകളാണ് ഭാഗ്യ. അച്ഛന്റെ മരണം കൺമുന്നിൽ കണ്ട ആഘാതം ഏൽപ്പിച്ച മുറിവിനെയും അതിജീവിച്ചാണ് ഉന്നത വിജയം എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.
മലയാളത്തിന്റെ മഹാനടൻ സുരേഷ് ഗോപിയും അഭിനന്ദന സന്ദേശം അയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരത്തിൽ ഭാഗ്യയ്ക്ക് അത് ഇരട്ടി മധുരമായെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.
ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി നേതാക്കളും ഭാഗ്യയെ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭാഗ്യ രഞ്ജിത്ത് കുടുംബത്തിന്റെ മാത്രമല്ല ഈ നാടിന്റെ തന്നെ ഭാഗ്യദേവത ആവട്ടെ. എസ്.എസ്.എൽ.സിക്ക് 97 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയ കൊച്ചു മിടുക്കിയെ വീട്ടിലെത്തി അഭിനന്ദിച്ചു. മത തീവ്രവാദികൾ ശാരീരികമായി ഇല്ലാതാക്കിയ സ്വർഗീയ രൺജിത്ത് ശ്രീനിവാസന്റെ മകളാണ് ഭാഗ്യ. അച്ഛന്റെ മരണം കൺമുന്നിൽ കണ്ട ആഘാതം ഏൽപ്പിച്ച മുറിവിനെയും അതിജീവിച്ചാണ് ഉന്നത വിജയം എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.
മലയാളത്തിന്റെ മഹാനടൻ സുരേഷ് ഗോപിയുടെ അഭിനന്ദന സന്ദേശം ഇതിനിടയിൽ എത്തിയത് ഭാഗ്യക്ക് ഇരട്ടി മധുരമായി. ഒരിക്കൽ കൂടി അഭിനന്ദനം മകളേ. ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് കണ്ണൻ തിരുവമ്പാടി, രൺജിത്ത് ശ്രീനിവാസ്ജിയുടെ ഭാര്യ ലിഷ, സഹോദരൻ അഭിജിത് എന്നിവരും ഉണ്ടായിരുന്നു.












